സാപിയന്‍സ്: മനുഷ്യചരിത്രത്തിന്റെ സംക്ഷിപ്തം /യുവാന്‍ ഹരാരി / മുഹ്‌സിന്‍ വളവന്നുര്‍




            ഇസ്രായേലി ചരിത്രകാരന്‍ യുവാല്‍ നോഹ ഹറാരി എഴുതിയ 'സാപിയന്‍സ്': Brief history of Human kind. മാനവ ചരിത്രത്തിന്റെ പുതുതാളുകളിലേക്കാണ് വെളിച്ചം വിതറുന്നത്. ഒരു മനുഷ്യന്‍ ജീവിതത്തില്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമെന്ന് ഒബാമ വിശേഷിപ്പിച്ചത് ഈ പുസ്തകത്തെയായിരുന്നു.
മാനവരാശിയുടെ പൂര്‍വ്വികര്‍ ഭൂമിയില്‍ ജനിച്ചിട്ട് 2.5 ദശലക്ഷം വര്‍ഷങ്ങളായി. എന്നാല്‍ നമ്മുടെ വര്‍ഗ്ഗമായ ഹോമോസാപ്പിയന്‍സ് ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 2 ലക്ഷം വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നാല്‍ ഈയൊരു രണ്ടുലക്ഷ കാലയളവിനുള്ളില്‍ ഭൂമിയില്‍ വിജയകരമായി വ്യാപിക്കാന്‍ കഴിഞ്ഞ ഏക ജീവി മനുഷ്യനാണ്.
ഹോമോ സാപിയന്‍സ് മുഖേനെയാണ് സംസ്‌കാരത്തിന്റെ ആദ്യ തുടിപ്പുകള്‍ ഭൂമിയില്‍ പ്രത്യക്ഷമാകാന്‍ തുടങ്ങിയത്. 70,000 വര്‍ഷം മുമ്പ് വിജയകരമായ ഈയൊരു ഉദ്യമം മനുഷ്യകുലം എങ്ങനെ സാക്ഷാല്‍കരിച്ചു എന്ന ചോദ്യത്തിന് ശാസ്ത്രീയമായ അടിത്തറയിലുള്ള ഉത്തരം ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ നല്‍കുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ചെയ്തുവരുന്ന വിശ്വാസ പ്രമാണങ്ങളേയും മൂല്യങ്ങളേയും ഭാവനയില്‍ കല്‍പിച്ചെടുക്കാനുള്ള മനുഷ്യന്റെ കഴിവാണ് ഈ വിജയത്തിന്റെ കാരണമെന്നാണ് ഗ്രന്ഥകാരന്റെ വാദം.
അവബോധ വിപ്ലവം, കാര്‍ഷിക വിപ്ലവം, വ്യവസായിക വിപ്ലവം, വിവര സാങ്കേതിക വിപ്ലവം തുടങ്ങി മനുഷ്യ ചരിത്രത്തിലെ അതിപ്രധാനമായ നാലു ഘട്ടങ്ങളിലൂടെയാണ് പുസ്തകത്തിന്റെ ചര്‍ച്ച പുരോഗമിക്കുന്നത്.

           വിര്‍ജിന്‍ ബുക്ക് പുരസ്‌കാരവും സണ്‍ഡേ ടൈംസിന്റെ തെരഞ്ഞെടുക്കപ്പെട്ട പത്തു പുസ്തകങ്ങളിലും ഈ കൃതി ഉള്‍പെട്ടിട്ടുണ്ട്. മനുഷ്യന്റെ ഉത്ഭവം മുതല്‍ വിവര സാങ്കേതികതയുടെ ഉച്ചസ്ഥായി വരെ എത്തിനില്‍ക്കുന്നു പുസ്തകത്തിന്റെ ചര്‍ച്ചാ മണ്ഡലങ്ങള്‍.

         വരും ഭാവിയില്‍ മനുഷ്യ ചരിത്രം എങ്ങനെയായിരിക്കുമെന്നതിന്റെ ഉത്തരമാണ് യുവാന്‍ ഹറാരിയുടെ അടുത്ത പുസ്തകമായ 'Homo Days: A brief history of tomorrow'. ജറൂസലേമിലെ ഹിബ്രു സര്‍വകലാശാലയിലെ ചരിത്ര അധ്യാപകനായ യുവാന്‍ ഹറാരി ഹിബ്രു ഭാഷയിലാണ് ഇതിന്റെ മൂലകൃതി രചിച്ചിട്ടുള്ളത്.

Comments