JULY 1 : National Doctor's Day


          ആധുനിക ബംഗാളിന്റെ ശില്‍പി' എന്നറിയപ്പെടുന്ന ബി.സി റോയ് (ബിന്ദാന്‍ ചന്ദ്ര റോയ് 1882 july 1- 1962 july 1)യുടെ ഓര്‍മക്കാണ് National Doctor's Day ആചരിക്കുന്നത്. ബിഹാറിലെ പട്‌നയില്‍ ജനിച്ച ബി.സി റോയ് ഉപരിപഠനത്തിനായി കൊല്‍കത്തയിലെത്തുന്നു. കൊല്‍കത്തയിലെ പഠനത്തിനു ശേഷം ഇംഗ്ലണ്ടില്‍ നിന്നും MRCP, FRCS പഠനം പൂര്‍ത്തിയാക്കി തിരികെ കൊല്‍കത്തയില്‍ മെഡിക്കല്‍ അധ്യാപകനായി മാറി. 1925ല്‍ ബരക്പൂരില്‍ നിന്നും ബംഗാള്‍ നിയമസഭയിലേക്കു മത്സരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്ന ബി.സി റോയ്ക്ക് സ്വരാജ് പാര്‍ട്ടിയുടെ കൂടി പിന്തുണ ലഭിച്ചതോടെ ബംഗാളിന്റെ മുതുമുത്തച്ചന്‍(Grand Old man of Bengal) എന്നറിയപ്പെട്ടിരുന്ന സുരേന്ദ്രനാഥ് ബാനര്‍ജിയെ തോല്‍പിച്ച് രാഷ്ട്രീയത്തില്‍ തന്റെ വരവറിയിച്ചു.
         1928ല്‍ കോണ്‍ഗ്രസിലെത്തിയ ബി.സി റോയ് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. നെഹ്‌റുവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1948ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായ ബി.സി റോയ് 1962ല്‍ തന്റെ മരണം വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. ഭക്ഷ്യ ക്ഷാമം, തൊഴിലില്ലായ്മ, വര്‍ഗീയ കലാപങ്ങള്‍, പാക്കിസ്ഥാനില് നിന്നുള്ള അഭയാര്‍ത്ഥികള്‍ തുടങ്ങിയ പ്രതിസന്ധികള്‍ ആദ്യ കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടതായിട്ടുണ്ടായിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പ്രതിസന്ധികളെല്ലാം മറികടന്ന് ബംഗാളിനെ സാധാരണ രീതിയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആതുര സേവന രംഗത്തും സ്വാതന്ത്ര സമരത്തിലും ബംഗാളിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ശക്തി പകര്‍ന്ന അദ്ദേഹത്തെ 1961ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കി ആദരിച്ചു.
ബംഗാളിലെ ഡോക്ടേര്‍സ് സമരം
          ബംഗാളിലെ രാഷ്ട്രീയം മാറിമറിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തിലേക്കും ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും അധികാരമെത്തി. 2019ല്‍ തന്നെ ഭാഷാ സമരത്തിലൂടെ ബംഗാളിന്റെ ഭാഷാ വികാരത്തെ ഇളക്കി മറിച്ച മമതാ ബാനര്‍ജി എന്ന ഏകാധിപത്യ മുഖ്യമന്ത്രിക്ക് ഡോക്ടേര്‍സ് സമരത്തിലൂടെ പഴി കേട്ടു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നും നേരിട്ട അക്രമണം കാരണമായി ഉടലെടുത്ത സമരത്തിലെ ഡോക്ടര്‍മാരുടെ സുരക്ഷക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മമത തയ്യാറായില്ല. സമരം ശക്തമായി. അഞ്ഞൂറിലധികം ഡോക്ടര്‍മാര്‍ രാജിവെച്ചു. സമരം ഇന്ത്യ ആകെ പടര്‍ന്നു. ചികിത്സ ലഭിക്കാതെ രോഗികള്‍ വലഞ്ഞു. ഒടുവില്‍ മമത കീഴടങ്ങി. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മമത നിര്‍ബന്ധിതയായി.
ബി.സി റോയിയിലൂടെ ബംഗാള്‍ നേടിയെടുത്ത ആതുര സേവന രംഗത്തെ മുന്നേറ്റങ്ങള്‍ ഡോക്ടര്‍മാരുടെ സമരം വരെ എത്തിച്ചേര്‍ന്നു.

Comments