അഡോള്‍ഫ് ഹിറ്റ്‌ലറെ അത്ഭുത്‌പ്പെടുത്തിയ ഇന്ത്യക്കാരന്‍



അഡോള്‍ഫ് ഹിറ്റ്‌ലറെ അത്ഭുത്‌പ്പെടുത്തിയ ഇന്ത്യക്കാരന്‍

ആഗസ്റ്റ് 29 ദേശീയ കായികദിനം


1936- ല്‍  അഡോള്‍ഫ് ഹിറ്റ്‌ലര്‍ ബെര്‍ലിനിലെ നാസി ആസ്ഥാനത്തിലെ ഹോക്കി സ്‌റ്റേഡിയത്തില്‍ വിളിച്ചുവരുത്തി ധ്യാന്‍ചന്ദ് എന്ന ഇന്ത്യന്‍ ഹോക്കി താരത്തിന് മുന്നില്‍ വെച്ചത് രണ്ടു ചോദ്യങ്ങളാണ് ' നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ ഏത് ജോലി ചെയ്യുന്നു? ഒരു ജര്‍മന്‍ പൗരനായി ജര്‍മന്‍ ഹോക്കി ടീമില്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെ?
1936- ബെര്‍ലിനില്‍ വെച്ച് നടന്ന ഒളിമ്പിക്‌സിലെ ഹോക്കി ഫൈനലില്‍ തന്റെ കണ്‍മുന്നില്‍ വെച്ച്് ജര്‍മനിയെ 8-1ന് തോല്‍പിച്ച ഇന്ത്യയുടെ 'ഹോക്കി മാന്ത്രകനെ' ഹിറ്റ്‌ലര്‍ ആദരിച്ചത് ഇങ്ങനെയായിരുന്നു 'ബെര്‍ലിനിലേക്കുള്ള യാത്ര' എന്ന അധ്യായത്തില്‍ വിവരിക്കുന്നുണ്ട് ഈയോരു അപൂര്‍വ നിമിഷം. 

1905 ആഗസ്റ്റ് 29ന് അലഹാബാദില്‍ ഇന്ത്യന്‍ സേനയിലെ സുബേഭാര്‍ ആയിരുന്ന സമേശ്യര്‍ക്ക് സിങ്, ശാരദസിങ് എന്നിവരുടെ മകനായി ജനിച്ച ധ്യാന്‍പങ് എന്ന ഇന്ത്യയുടെ ഹോക്കിമാന്ത്രികന്‍ (Indian wizard of hocky)യോടുള്ള ആദര സൂചകമായിട്ടാണ് Aug 29  ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
17ാം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തിലെത്തിയ ധ്യാന്‍ചന്ദ് 1926-ല്‍ ഇന്ത്യന്‍ ആര്‍മി ടീമില്‍ വിദേശത്ത് പര്യടനം നടത്താന്‍ അവസരം ലഭിക്കുമ്പോള്‍ ധ്യാന്‍ചന്ദിനു പ്രായം 21. ഈ പര്യടനമാണ്  ധ്യാന്‍ചന്ദ് എന്ന്  പുതിയ അത്ഭുതത്തെ ഹോക്കിയല്‍ സമ്മാനിച്ചത്. അന്ന് ആകെ നേടിയ 192 ഗോളുകളില്‍  ധ്യാനിന്റെ സ്റ്റിക്കില്‍ നിന്നാണ് ഭൂരിപക്ഷം  ഗോളുകളും പിറന്നത്.

മൂന്ന് ഒളിമ്പിക്‌സില്‍ നിന്നായി (1928, 1932, 1936) മൂന്നു സ്വര്‍ണം 37 ഗോളുകള്‍, മൂന്ന് ഒളിമ്പിക്‌സ് ഫൈനലില്‍ നിന്നായി 13 ഗോളുകള്‍. മൈതാനത്തിന്റെ ഏതു കോണില്‍ നിന്നും ഗോള്‍ നേടാനുള്ള ധ്യാന്‍ചന്ദിന്റെ കഴിവ് ലോകത്തിനു മുന്നില്‍ അദ്ദേഹത്തെ വിസിമയമാക്കി. 

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ 2000ത്തില്‍ നൂറ്റാണ്ടിന്റെ കായിക താരങ്ങളെ  അവതരിപ്പിച്ചപ്പോള്‍ മികച്ച താരമായി തിരഞ്ഞെടുത്തത് ധ്യാന്‍ചന്ദിനെയായിരുന്നു. 195ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഈ കായിക പ്രതിഭയെ ആദരിച്ചു. 1979 ഡിസംബര്‍ മൂന്നിനാണ് ധ്യാന്‍ചന്ദിന്റെ വിട വാങ്ങല്‍..

ഇന്ത്യയുടെ കായിക രംഗത്തെ കുതിപ്പുകളെയും നേട്ടങ്ങളെയും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഓരോ കായിക ദിനവും കടന്നു വരുന്നത്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന(1991) ദ്രോനെചാര്യ(1985) അര്‍ദജുന (1961) ധ്യാന്‍ചന്ദ് അവാര്‍ഡ് തുടങ്ങിയ ഇന്ത്യയുടെ പ്രധാന കായിക പുരസ്‌കാരങ്ങള്‍ ഈ ദിവസമാണ് സമ്മാനിക്കുന്നത്.

Comments

  1. അ൪ദജുന
    വിസിമയമാക്കി
    195ല്
    Correct 8b

    ReplyDelete
  2. അ൪ദജുന
    വിസിമയമാക്കി
    195ല്
    Correct 8b class one of you

    ReplyDelete

Post a Comment