അടുജീവിതങ്ങള്‍ / അബ്ദുറഹ്മാന്‍ കെ.സി



                      സര്‍ക്കസ് കൂടാരങ്ങളിലെ കോമാളികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ട്രാഫിക് സിഗ്‌നലുകളില്‍ ഭിക്ഷാപാത്രം പിടിച്ച് നില്‍ക്കുന്ന ബാല്യങ്ങള്‍ക്ക് നിങ്ങള്‍ നാണയത്തുട്ടുകള്‍ നല്‍കിയിട്ടുണ്ടോ?
വിവസ്ത്രയായി കൂട്ടിലടക്കപ്പെട്ട സ്ത്രീയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ?
വൃദ്ധസദനങ്ങളിലെ അച്ചനമ്മമാരുടെ വേവലാതികള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ആഫ്രിക്കയിലെ പ്രകൃതിവിഭാഗക്കാരിയായ സാറാ ബാട്മാന്‍ ഒരിക്കല്‍ മനുഷ്യമൃഗങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ആഫ്രിക്കയുടെ പ്രകൃതവും സ്ത്രീയുടെ സവിശേഷതയും ഇവര്‍ക്ക് കൗതുകമുയര്‍ത്തി. അവരിവളെ പരിഷ്‌കൃത സമൂഹത്തിനിടയില്‍ വിവസ്ത്രയായി പ്രദര്‍ശിപ്പിച്ചു. ധാരാളം ആളുകള്‍ അത്ഭുതജീവിയെപ്പോലെ അവളെക്കാണാന്‍ തടിച്ചുകൂടി. ചിലരവളെ തൊട്ട് നോക്കി. മറ്റു ചിലര്‍ അവളെ പരിശോധിച്ചു. ചിലര്‍ക്ക് അത്ഭുതമായിരുന്നു മറ്റു ചിലര്‍ക്ക് അമ്പരപ്പും കൗതുകവും.........

വന്‍നഗരങ്ങള്‍ക്ക് പിന്നിലൊക്കെ കണ്ണീര്‍ പൊഴിക്കുന്ന ഒരു ജനതയുണ്ടാവും നഗരങ്ങളുടെ കാലുകള്‍ ഇവരുടെ മുതുകില്‍ പച്ച പിടിച്ചിരിക്കുകയായിരിക്കും...
ട്രാഫിക് സിഗ്‌നലുകളില്‍ ചുവപ്പ് നാളത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ചെറിയ ബാല്യങ്ങളുണ്ട് മാഫിയവിനോദങ്ങളുടെ ഇരകള്‍ വിത്യസ്ത അവയവങ്ങള്‍ ഛേദിക്കപ്പെട്ട് കനിവിന്റെ മുമ്പില്‍ കൈ നീട്ടാന്‍ വിതിക്കപ്പെട്ടവര്‍ ഇവര്‍ക്ക് വിദ്യാഭ്യാസം അന്യമാണ്. ഒട്ടിയ വയറും തുട്ടുനാണയങ്ങളും ഇവര്‍ക്കൊരു പ്രകൃതമായിരുന്നു.
സര്‍ക്കസ് കൂടാരങ്ങള്‍ക്ക് കണ്ണീരിന്റെ രുചിയാണ്. ബാഹ്യമായ ആരവങ്ങള്‍ ആന്തരിക വൈമനസ്യങ്ങളെ മൂടിവെക്കുന്നു. ഇവിടെ നിങ്ങള്‍ ചിരിക്കാത്ത മനുഷ്യരെ കണ്ടിട്ടുണ്ടാകും. ഇവര്‍ ചിരിക്കാത്തത് ചിരി മറന്നുപോയതുകൊണ്ടാകും............... 

ഇവിടന്ന് യാത്രപറഞ്ഞ് കണ്ണ് തുടച്ചു പോകുന്ന പ്രവാസികള്‍ പിന്നീട് കാണാമറയത്താണ്. മരുഭൂമിയുടെ മണല്‍പരപ്പില്‍ അര്‍ബാബിന്റെ ആട്ടും തൂപ്പും സഹിച്ച് ചോര നീരാക്കുന്നവര്‍...............



കൂടുതല്‍ മുന്നോട്ടു സഞ്ചരിക്കും തോറും പിന്നിട്ട പാതകളെ വിസ്മരിച്ചുപോകും, ദിനം തോറും വര്‍ദ്ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍ ഇത് പറയാതെ പറയുന്നുണ്ട്. വൃദ്ധസദനങ്ങളിലെ ഓരോ അച്ചനമ്മമാര്‍ക്കുമുണ്ടാകും ഒരു കണ്ണീരിലാഴ്ന്ന കഥ. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ മുതല്‍ സ്വന്തം മകനെ ഭയത്തിന്റെ കണ്‍കോണിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍ വരെ. ഇവരൊക്കെ വീട് നരഗമായവരാണ്.
പുറം ലോകം സ്വപ്‌നം കാണാത്ത ഖനിതൊഴിലാളികള്‍ മുതല്‍ രണ്ടാനമ്മയുടെ പീഢനങ്ങള്‍ക്ക് വിധേയരാവുന്ന പിഞ്ചുബാല്യങ്ങള്‍അടക്കം ഇനിയും ഒരുപാട് ആളുകളുണ്ട്...............

ഇനിയും പറഞ്ഞു തീരാത്ത എത്രയോ ആടുജീവിതങ്ങള്‍...............
ഇവരൊന്നും അടിമകളല്ല മറിച്ച് അടിമത്തമനുഭവിക്കുന്നവരാണ്.

അബ്ദുറഹ്മാന്‍ കെ.സി

Comments