നമ്മുടെ സമരങ്ങൾ


         ചെങ്കല്ലുകള്‍ കൊണ്ട് സമൃദ്ധമാണ് മലപ്പുറം.അത് കൊണ്ട് തന്നെ മലമുകളില്‍ ഒരുപാട് ക്വാറികള്‍ കാണാം,ഈ ചെങ്കല്ലുകള്‍ ഒരു കാലത്ത് കുഴിക്കപ്പെട്ടിട്ടുണ്ട് പക്ഷെ വീട്ടു മുറ്റത്താണെന്ന് മാത്രം, മറ്റൊന്നിനുമല്ല പ്രിയപ്പെട്ടവരുടെ ഖബറൊരുക്കാന്‍.സ്വാതന്ത്രസമര ചരിത്രത്തിലേക്ക് ഈ ഏടുകള്‍ ചേര്‍ത്തുവെക്കാതെ പോയത് ഈചരിത്രങ്ങളുടെ സമൂല നാശത്തിലേക്ക് കാരണമായോ എന്നത് ന്യായമായ സംശയമാണ്.70ാം റിപ്പബ്ലിക്ക് ഇന്ത്യ ആചരിക്കുമ്പോള്‍ അതിനു മുമ്പില്‍ നാം നമ്മുടെ പോരാട്ട വീര്യത്തെ എടുത്തു പറയാനുണ്ട്.ആലി മുസ്ലിയാരും,വാരിയംകുന്നത്തുമൊക്കെ തിളങ്ങി നില്‍കുന്ന ഈ പോരാട്ടചരിത്രത്തിന് എഴുതപ്പെടാത്ത ഒരു ചരിത്രമുണ്ട്.ഇന്നത്തെ ശുഹദാ മഖ്ബറകള്‍ക്കു പിന്നിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള എഴുത്ത് ബ്രിട്ടീഷ് പട്ടാളക്കാരന്റെ തോക്കിനു മുമ്പില്‍ പോരാടിയ പോരാട്ട നായകര്‍ സ്വന്തം ജീവന്‍ ഇന്ത്യക്കു സമര്‍പ്പിച്ചപ്പോള്‍ കുടുംബത്തിന് നഷ്ടപ്പെട്ടത് നല്ലൊരു ഭര്‍ത്താവിനെ,മകനെ,ഉപ്പയെ ഇങ്ങനെ ഒരാള്‍ വഹിക്കുന്ന പലതരം രൂപങ്ങളെ...അവസാനം സ്ത്രീകള്‍ മാത്രമുള്ള ഒരു സമൂഹമായി മാപ്പിളമാര്‍ രൂപപ്പെട്ടത്.അടിഞ്ഞുകൂടിയ മയ്യിത്തുകള്‍ എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ച ആ മഹതികള്‍ മഴുവെടുത്ത് വീട്ടുമുറ്റത്ത് കുഴിയെടുത്തു(ഈ ചെങ്കല്ലുകള്‍ എത്ര പ്രയാസകരമാണെന്നോര്‍ക്കണം)എന്നിട്ടവകളില്‍ മരിച്ച മകന്റെയും,ഭര്‍ത്താവിന്റെയും വാപ്പയുടെയും മയ്യിത്തുകള്‍ സംസ്‌കരിച്ചു.ഇന്നെത്രപേര്‍ക്ക് ഇതറിയുമെന്നറിയില്ല് എങ്കിലും മലപ്പുറത്തെ വളഞ്ഞു കെട്ടുന്ന രീതിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച സ്‌പെഷല്‍ പോലീസ് ക്യാമ്പുകള്‍ നമുക്ക് മേല്‍മുറിയിലും മലപ്പുറത്തും കോഴിച്ചെനയിലുമൊക്കെയായി കാണാം,ഒരു യുദ്ധാവശേഷമായി.മേല്‍മുറിയിലെ പട്ടാളക്യാമ്പിലേക്ക് പോകുമ്പോള്‍ അധികാരിത്തൊടിയിലൊരു കയറ്റ മുണ്ട് അവിടെ വലതുവശത്തേക്ക് നോക്കിയാല്‍ ഇന്ത്യന്‍ പതാകയുടെ നിറമടിച്ച ഒരു ചതുരത്തിലുള്ള ചെറിയതടമുണ്ട്,മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ ഇടത് വശത്തായി പൂക്കോട്ടൂരിനു മുമ്പ് പിലാക്കലെന്ന സ്ഥലത്ത് പൂക്കോട്ടൂര്‍ യുദ്ധത്തിലെ ശുഹദാ ക്കളുടെ മഖ്ബറകള്‍ കണ്ടു വരുന്നെങ്കില്‍ അന്നത്തെ സ്ത്രീകള്‍ക്കും സ്വാതന്ത്രസമരചരിത്രത്തില്‍ വലിയ പങ്കു നിര്‍വഹിച്ചിട്ടുണ്ട്.ഇന്നിതൊക്കെ പലര്‍ക്കും അറിയുമോ എന്നറിയില്ല,എങ്കിലും ഒന്നറിയാം,സ്വന്തം വീട്ടുമുറ്റത്തൊരു ശുഹദാ മഖ്ബറയുണ്ടെന്നത് അറിയാത്തവര്‍പോലുമുണ്ടായിരുന്നു.അവരില്‍ പലരുമറിയുന്നത് ആ മഖ്ബറകളെ പലരും രേഖപ്പെടുത്താന്‍ വേണ്ടി വരുമ്പോള്‍ മാത്രമാണ്.പോരാട്ടം ജീവിതത്തെ നിര്‍ണ്ണയിക്കുകയാണ് ഇന്നത്തെ നമ്മുടെ ഇന്ത്യ.ആധിപത്യം രണ്ടാളുകളില്‍ കേന്ദീകരിക്കുമ്പോള്‍ കലങ്ങിമറിയുന്നത് എഴുപത് വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ ഇന്ത്യയാണ്. നാം ഓര്‍ക്കണം, നമ്മുടെ പൂര്‍വികരെ വെറും രണ്ടുനാലാളുകളില്‍ കേന്ദ്രീകരിച്ചല്ല സ്വന്തം ചുറ്റുപാടിലുള്ള ഓരോരുത്തരിലും.......

Comments