കമലാസുരയ്യ 1934 - 2009


        "സ്ത്രീക്ക് ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് മാത്രമേ യാത്ര ചെയ്യുവാൻ കഴിവുള്ളൂ...ഹൃദയത്തിൽ വസിക്കുന്ന ജീവിയാണ് സ്ത്രീ..." (കമലാസുരയ്യ)

         ഈ എഴുത്തുകാരി പറഞ്ഞതെന്നും പച്ചയായ ജീവിതമായിരുന്നു...
മാധവിക്കുട്ടിയെ, കമലാദാസിനെ, കമലാ സുരയ്യയെ അറിഞ്ഞാരാധിച്ച ഒരു വായനക്കാരന് ഈ ദിവസം മറക്കാനൊക്കത്തില്ല.മലയാള സാഹിത്യ മേഖലയിൽ മാത്രമല്ല, ഇംഗ്ലീഷ് സാഹിത്യ മേഖലയിലും കത്തി ജ്വലിച്ച എഴുത്തുകാരിയുടെ ജന്മദിനം ആണിന്ന് (31 March 1934) .അത്ഭുതത്തോടെ മാത്രമേ അവരെ നോക്കിക്കണ്ടിട്ടുള്ളൂ... ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ എഴുതാൻ കഴിയുമോ എന്ന് ചിന്തിച്ച ദിവസങ്ങളുണ്ടായിരുന്നു...
        പിന്നെ സാറാ ജോസഫിനെ വായിച്ചു, അരുന്ധതി റോയിയെ വായിച്ചു...
എങ്കിലും...എസ്.കെ പൊറ്റക്കാട്, എം.ടി, ഉറൂബ്, പുനത്തിൽ കുഞ്ഞബ്ദുള്ള, ഖസാക്കിന്റെ വിജയൻ..... അക്ഷരങ്ങൾ മനസ്സിൽ പണിത ആരാധനാ വിഗ്രഹങ്ങൾക്കൊപ്പം ചെങ്കോലേന്തിയ രാജ്ഞിയായി അവരെന്നും ഉണ്ടായിരുന്നു....

Comments