പുണ്യങ്ങളുടെ ബറാഅത്ത് രാവ് | ഹസീബ് കൈപുറം



          
         പുണ്യങ്ങൾ പൂത്തുലയുന്ന പവിത്രമായൊരു രാവാണ് നമ്മിലേക്ക്‌ കടന്നുവരുന്നത്. ഷഅബാനിലെ 15ആം രാവ് (ബറാഅത് രാവ് )തീർത്തും പവിത്രമാണെന്ന് ഖുർആനും ഹദീസും വ്യക്തമാക്കുന്നു. ഖുർആനിലെ 44ആം അദ്ധ്യായത്തിൽ (സൂറത്തു ദുഖാൻ )3ആം സൂക്തത്തിലെ "ലൈലതുൻ മുബാറക "(അനുഗ്രഹീത രാവ് )എന്നത് കൊണ്ട് ഈ രാവാണ് ഉദ്ദേശിക്കപ്പെടുന്നത്. ലൈലത്തുറഹ്മ (കാരുണ്യത്തിന്റെ രാവ് ) ലൈലതുൻ മുബാറക (അനുഗ്രഹീത രാവ് )എന്നീ പേരുകളിൽ ബറാഅത് രാവ് അറിയപ്പെടുന്നു.
അതിവിശിഷ്ടമായ ഈ രാവിന്റെ മഹനീയമായ 5 ശ്രേഷ്ടതകൾ ഇമാം റാസി (റ ) രേഖപ്പെടുത്തുന്നു :
1."യുക്തിപൂർണമായ എല്ലാ കാര്യങ്ങളും അതിൽ തീരുമാനിക്കപ്പെടും "
2.ഈ രാവിലെ ആരാധനകൾ അതിവിശിഷ്ട്ടമാണ്. ഈ രാവിൽ നിസ്കാരം അധികാരിപ്പിക്കുന്നവർക്ക് മലക്കുകൾ പാപമോചനം തേടുമെന്നും സ്വർഗംകൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെടുമെന്നും ആപത്തുകളിൽ നിന്ന് രക്ഷ നേടുമെന്നും പ്രവാചകൻ (സ്വ ) പറയുന്നു.
3.ഈ രാവിൽ അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങൾ വാർഷിക്കും. "കൽബ് ഗോത്രത്തിലെ ആടുകളുടെ രോമം കണക്കെ അള്ളാഹു എന്റെ സമുദായത്തിന്റെമേൽ ബാരാത്ത് രാവിൽ അനുഗ്രഹം ചൊരിയും "എന്ന് പ്രവാചക തിരുമേനി (സ്വ)പറയുന്നു.
4.ഈ രാവിൽ പ്രതേകം പാപമോചനം നൽകപ്പെടുമെന്നും പ്രവാചകൻ (സ്വ )പറയുന്നു. ബറാഅത് എന്നതിന്റെ അർത്ഥവും അതുതന്നെയാണല്ലോ.... !
5.ഈ രാവിൽ നബി തങ്ങൾക്ക് തന്റെ സമുതായതിന്റെ മേൽ ശുഭാർശക്കുള്ള പരിപൂർണ അധികാരം ലഭിക്കും.
ഈ രാവിന്റെ മഹത്വങ്ങൾ സൂചിപ്പിക്കുന്ന നിരവതി ഹദീസുകൾ വന്നിട്ടുണ്ട് ഇബ്നു ഉമർ (റ) നിന്നും നിവേദനം:നബി (സ്വ) പറയുന്നു :"അഞ്ച് രാവുകളിലെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല :വെള്ളിയാഴ്ച രാവ്, റജബ് മാസം ഒന്നാം രാവ്, ലൈലത്തുൽ കദ്ർ, പെരുന്നാൾ രാവ്, ബറാഅത് രാവ്.
അതുകൊണ്ട് തന്നെ നാം ഈ മഹനീയമായ അവസരം നിസ്കാരങ്ങൾ കൊണ്ടും യാസീനുകൾ കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും ധന്യമാക്കുക... നാഥൻ തുണക്കട്ടെ...

Comments