കൊറോണയുടെ കേരള യാത്ര | അമീന്‍ മണ്ണാമ്പ


നമസ്കാരം ഞാൻ കൊറോണ ....

അങ്ങ് ചൈനയിലെ വുഹാനിൽ  നിന്ന് കേരളത്തിലെത്താൻ കുറച്ചധികം ദിവസം എടുത്തു. കൃത്യമായി പറഞ്ഞാൽ ജനുവരി 30ന് പൂരങ്ങളുടെ നാടായ തൃശൂരിലാണ്  ഈ യാത്രയുടെ തുടക്കം.( ഇന്ത്യയിൽ ആദ്യം)

കൊറോണ എന്നാണ് പേരെങ്കിലും ഒരുപാട് ആളുകൾ ഉള്ള "കോറോണകൾ " ആണ്  ഞങ്ങൾ. ഞങ്ങളിൽ പലരും അമേരിക്ക ഇറ്റലി തുടങ്ങുന്ന  ലോകരാജ്യങ്ങളിൽ ട്രിപ്പിനു തിരഞ്ഞെടുത്തപ്പോൾ ഞങ്ങളുടെ ഗ്രൂപ്പ് ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തെയാണ് തിരഞ്ഞെടുത്തത്

 എന്നെ കണ്ടെത്തിയ നിങ്ങൾ  (കാണില്ല എന്നാലും) ഉടൻ ദുരന്തമായി പ്രഖ്യാപിച്ചു (പിന്നീട് പിൻവലിച്ചു).   മാർച്ച് എട്ടിന് അഞ്ചുപേരിലും കൂടി  ഞാൻ സഞ്ചരിച്ചെത്തി. ഇത്തവണ ഇറ്റലിയിൽ നിന്നാണ് എന്‍റെ വരവ് മാർച്ച് 10ന് ഇവരുടെ മാതാപിതാക്കൾക്കും മൂന്നുവയസ്സുള്ള കുട്ടിയടക്കം പന്ത്രണ്ട് പേരിലേക്ക് ഞാൻ സഞ്ചരിച്ചെത്തി.

ദൈവത്തിൻറെ നാടാണെങ്കിലും ഇവർക്ക് അല്പം ആഥിത്യ  മര്യാദ കുറവാണ്. കാരണം, ഞാൻ എത്തി എന്നറിഞ്ഞ് അപ്പോഴേക്കും കൈകൾ സോപ്പിട്ട് കഴുകാനും മാസ്ക് ധരിക്കാനും നിർദേശങ്ങൾ നൽകി ഇവർ എൻറെ തടസ്സപ്പെടുത്തി.

 ജനുവരി 30ന് വുഹാനിൽ  നിന്ന് കേരളത്തിലെ ആലപ്പുഴ കാസർകോട് തൃശൂർ ജില്ലകളിലേക്കും മാർച്ച് ഒമ്പതിന് ഇറ്റലി വഴി പത്തനംതിട്ട എറണാകുളം ജില്ലകളിലേക്കും മാർച്ച് 10ന് കോട്ടയത്തും മാർച്ച് 12ന് ഖത്തർ UAE വഴി കണ്ണൂരിലും ലും മാർച്ച് 13 തിരുവനന്തപുരത്തും മാർച്ച് 15ന് ഇടുക്കിയിലും മാർച്ച് 16ന് സൗദി വഴി മലപ്പുറത്തും മാർച്ച് 24ന് കോഴിക്കോട് പാലക്കാട് മാർച്ച് 26ന് വയനാട്ടിലും മാർച്ച് 27 കൊല്ലം ജില്ലയിലും....... അങ്ങനെ ഞാൻ എൻറെ കേരള യാത്ര വിജയകരമായി പൂർത്തിയാക്കി.....

 മാർച്ച് 22ന് ഇന്ത്യ മുഴുവൻ ജനത കർഫ്യു പ്രഖ്യാപിച്ചു ആരാധനാലയങ്ങൾ പൂട്ടി, എല്ലാവരും വീട്ടിൽ അകത്തായി, ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കി, പരീക്ഷകൾ മാറ്റിവെച്ചു, സിനിമ തീയറ്ററുകൾ അടച്ചുപൂട്ടി,  വിവാഹചടങ്ങുകൾ മാറ്റിവെച്ചു, അഞ്ചിലധികം ആളുകൾ ഒരുമിച്ച് കൂട്ടംകൂടി നിൽക്കാൻ പറ്റാതെ ആയി ആയി (ശരിക്കും ഞാൻ പെട്ടു)

മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കു ഇന്ത്യയിൽ 14 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തിയപ്പോള്‍ കേരളത്തിൽ അത് 28 ദിവസം ആയിരുന്നു. യാത്ര അവസാനിക്കുകയാണ് ഐസൊലേഷൻ വാർഡുകളിൽ ഒതുങ്ങിക്കൂടാനായിരുന്നു എന്‍റെ വിധി.

ഇതിനിടയ്ക്ക് എന്നെക്കുറിച്ച് പലരും പല വ്യാജവാർത്തകൾ പരത്തി  ആളുകളെ തെറ്റിദ്ധരിപ്പിച്ചു എങ്കിലും ഭയം കാരണം ആളുകൾ പുറത്തിറങ്ങാതെയായി.

ജനതാ കർഫ്യൂ ലോക് ഡൗൺ പോലീസ് ലാത്തിയും മുഖ്യമന്ത്രിയുടെ ഓൺലൈൻ വാർത്ത സമ്മേളനവും? പിന്നെ ഒരു രക്ഷയും ഇല്ലാത്ത ആരോഗ്യവകുപ്പും ഇവിടുത്തെ നഴ്സുമാരും സന്നദ്ധപ്രവർത്തകരും ഇവിടുത്തെ ഡോക്ടർമാരും നഴ്സുമാരും സന്നദ്ധപ്രവർത്തകരും മലയാളികളും എന്നെ അങ്ങ് തോൽപ്പിച്ചു കളഞ്ഞു

(ഏപ്രിൽ 19 വരെയുള്ള കണക്കുകൾ പ്രകാരം) 401 കൊറോണ ബാധിതരിൽ 270 പേർക്കും രോഗം ഭേദമായി.  തിരുവനന്തപുരത്തും എറണാകുളത്തും ഒരാൾ വീതം കേരളത്തിൽ രണ്ട് മരണങ്ങൾ ഉണ്ടായെങ്കിലും ഇവർ നേരത്തെ മറ്റു പല രോഗങ്ങളും ഉള്ളവരായിരുന്നു. ഇനി വെറും 129 ആളുകളാണ്  ഐസൊലേഷൻ വാർഡിൽ .......

ഞാൻ മടങ്ങുകയാണ് നിങ്ങൾ എന്നെ മറക്കില്ല എന്നറിയാം ഞാൻ നിങ്ങളെയും മറക്കില്ല. വലിയ ലോകത്ത് മനുഷ്യൻ മറന്നു പോയ ചെറിയ കാര്യങ്ങളെ ഓർമ്മിപ്പിക്കാനായിരുന്നു എന്‍റെ നിയോഗം. മലയാളിക്കും ചെറിയ കാര്യങ്ങൾ പലതും ഓർത്തു വെക്കാൻ കഴിഞ്ഞിരിക്കുമെന്ന് ഞാൻ കരുതുന്നു....

 ഞാൻ മടങ്ങുകയാണ് പാത്രം കൊട്ടലും ലൈറ്റ് അടിക്കലും ഗോകോറോണയും  കൊണ്ടൊന്നുമല്ല ഒന്നിച്ചു നിന്നാൽ പ്രളയവും അതിജീവിക്കാം എന്ന നിങ്ങളുടെ മനസ്സിന് മുൻപിൽ....

ഇവിടെ വന്നപ്പോഴേ നിപ്പയും പ്രളയവും  പറഞ്ഞതാണ് മലയാളികളോട് കളിക്കേണ്ടെന്ന് ഞാൻ കേട്ടില്ല എന്‍റെ തെറ്റ് എന്‍റെ മാത്രം...

Comments