എന്റെ സ്വന്തം ബഷീറിന്...

                      നിങ്ങളൊരു അലനസനാണോ? അടുക്കും ചിട്ടയുമില്ലാത്ത ജീവിതം ആഗ്രഹിക്കുന്നവനാണോ..? കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് പറ്റിയ തൊഴിലിനെപ്പറ്റി കേട്ടിട്ടുണ്ടോ..?
എന്നാല്‍ അങ്ങനെയൊന്നുണ്ട്..! 'സാഹിത്യം', എഴുത്തുകാരനാവുക.... വലിയ 'ഫുദ്ധ'യൊന്നും വേണ്ട, ഭാവനയും വേണ്ട... ചുമ്മാ എവിടെയെങ്കിലും കുത്തിിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ഇച്ചിരിപ്പിടിയോളമുണ്ടെങ്കില്‍ അവനെയൊക്കെ കാച്ചിയാല്‍ സംഗതി ഉശാറാകും. മലയാളിക്ക് 'സാഹിത്യ'ത്തെ ഇങ്ങനെ പരിചയപ്പെടുത്തിക്കൊടുത്ത ഒരാളുണ്ട്.... 'വൈക്കം മുഹമ്മദ് ബഷീര്‍'.
              'ഞാന്‍ എഴുത്തുകാരനായത് യാദൃശ്ചിക സംഭവമൊന്നുമല്ല. ഒമ്പത് പത്തുകൊല്ലം 'ലക്കും ലഗാനുമില്ലാതെ' എന്നു പറഞ്ഞമാതിിരി ഇന്ത്യാ മഹാ രാജ്യത്തും മറ്റും കറങ്ങി അവസാനം സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തി. ആകെ സ്വത്തായി കയ്യില്‍ ഒരു പേന മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത വടി എന്ത്..? ജീവിക്കാന്‍ ആഹാരം വേണഅട, താമസിക്കാന്‍ വീട് വേണം... എല്ലാത്തിനും തൊഴില്‍ വേണം... എന്തുചെയ്യും...? രാഷ്ട്രീയ പ്രവര്‍ത്തകന്‍, പട്ടാള ഉദ്യോഗസ്ഥന്‍ ഇതിനൊക്കെ അടുക്കും ചിട്ടയുമുള്ള ജീവിതം വേണം. ഈ ജീവിതം എനിക്കു വയ്യ. കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചപ്പോള്‍ നിധി പോലെ ഒന്നു കിട്ടി. 'സാഹിത്യം'. അങ്ങനെ ഞാന്‍ എഴുത്തുകാരനായി...' ബേപ്പൂര്‍ സുല്‍ത്താന്റെ വാക്കുകളാണിത് (സംക്ഷിപ്ത രൂപം). മലയാളിക്കു ലഭിച്ച അനുഗ്രഹമാണ് ബഷീര്‍. സ്വയം ചിരിച്ചും ചിരിപ്പിച്ചും, സന്തോഷിച്ചും സന്തോഷിപ്പിച്ചും, ചിന്തിച്ചും ചിന്തിപ്പിച്ചും തൂലിക ചലിപ്പിച്ച അത്ഭുത മനുഷ്യന്‍.
                  1908 ജനുവിര 19ല്‍ ജനിച്ച്, 1994 ജൂലൈ 5ല്‍ ബഷീര്‍ ഏറെ സ്‌നേഹിച്ച 'ജീവിത'മെന്ന മഹാസാഹഗരത്തില്‍ നിന്നും 'മരണ'മെന്ന ദൈവത്തിന്റെ വികൃതിയില്‍ പെട്ട് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു. എങ്കിലും ബഷീര്‍ സമ്മാനിച്ച പ്രണയദുരന്തത്തിന്റെ പ്രതീകമായ മജീലും സുഹറയും, എട്ടുകാലി മമ്മൂഞ്ഞും, ആനവാരി രാമന്‍ നായരും, പൊന്‍ കുരിശു തോമായും, മൂക്കിന്റെ ഉടമയും, പാത്തുമ്മയുടെ ആടും, നാരായണിയും ഒക്കെ ഇന്നും മലയാളിയുടെ മനസ്സില്‍ ജീവിക്കുന്ന കഥാപാത്രമമാണ്.
                      'ദൈവം തമ്പുരാന്‍ എഴുതാന്‍ പോന്ന അനുഭവിച്ചീളുകള്‍ ബഷീറിനു മാത്രമേ നല്‍കിയിട്ടൊള്ളൂ' എന്നു ശങ്കിച്ചു പോവുന്ന എഴുത്തുകളായിരുന്നു സുല്‍ത്താന്റേത്. 'ബാല്ല്യകാലസഖി'യും ഗാന്ധിജിയെ ആദ്യമായി തൊട്ടതും, മതിലുകളും പാത്തുമ്മയുടെ ആടും എല്ലാം ഒരു തൂലികയില്‍ നിന്നും അടര്‍ന്നതാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഹ്വാന പ്രകാരം കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കിടന്നും, ശേഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചും അനുഭവം തേടിയുള്ള യാത്രയായിരുന്നു വാസ്തവത്തില്‍ ബഷീറിന്റേത്. കഥാപാത്രങ്ങളെല്ലാം ചുറ്റുമുള്ള കുട്ടികള്‍, കൗമാരക്കാര്‍, വൃദ്ധര്‍, ജീവികള്‍, പ്രകൃതി, വസ്തുക്കള്‍. ജീവികളെ ഇത്രയേറെ സ്‌നേഹിച്ച മനുഷ്യര്‍ വളരെ വിരളം. വീടു ഭരിച്ചിരുന്നത് ചിതലും, പുല്‍ച്ചാടിയും, തേളും, പഴുതാരയും പാമ്പും സര്‍വ്വജീവജാലങ്ങലും. 'ബാല്ല്യകാലസഖി', 'ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു' എന്ന നോവലിലും മുഴച്ചു നില്‍ക്കുന്നത് ഒരു നോവലിസ്റ്റിന്റെ ധീര ദാര്‍ശനികതയും, കവിയുടെ മൃദുലതയുമെല്ലാതെ വേറെന്താ...?
                   'അനര്‍ഘനിമിഷ'ത്തിലും 'അനല്‍ഹഖി'ലും ബഷീറിന്‍രെ ദ്വിമുഖത്തെ കാണാം. ഒരു സൂഫീവര്യന്റെ എഴുത്തു പോലെ തോന്നുന്ന ബഷീറിന്റെ എഴുത്തുകള്‍ മരണത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ജീവിതത്തിന്റെ രുചിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും വാചാലമാകുമ്പോള്‍ ഉദിക്കുന്ന ഒരു സംശയമുണ്ട്, 'ബഷീര്‍ ഒരു സൂഫിയായിരുന്നോ...?' മരമണത്തെക്കുറിച്ച് വളരെ താത്വികമായി പ്രതിപാദിക്കുന്ന 'അനര്‍ഘനിമിഷ'ത്തെ കുറിച്ച് ബഷീര്‍ പറയുന്നുണ്ട്. ഈ ലോകം വിട്ട് പരലേകത്തെ പുല്‍കാന്‍ നേരമായി എന്നു തോന്നിയപ്പോയാണേ്രത അതെഴുതിയത്. തടവുകാല ജീവിതത്തിനു ശേഷം ഹിന്ദു സന്ന്യാസിമാര്‍ക്കൊപ്പവും ഫക്കീറായും മിസ്‌കീനായും ചുമട്ടുതൊഴിലാളിയായും, ഒടുവില്‍ എഴുത്തുകാരനായും 86 വര്‍ഷം ജീവിച്ചുതീര്‍ത്തത് വെറുമെരു പഥികനായിട്ടല്ല, ലോകം ആ മഹാനൊപ്പം പഠികനായി മാറുകയായിരുന്നു. ലോകത്തിന് അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാന്‍, എഴുതാന്‍, രസിക്കാന്‍, രസിപ്പിക്കാന്‍ മാത്രമേ സാധിച്ചിട്ടൊള്ളൂ....
                         ബഷീറിന്റെ സംഗീത പ്രമേത്തെക്കുറിച്ച് പറാാതിരിക്കാന്‍ വയ്യ. 'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പില്‍ രണഅടു ലക്കം മുമ്പ് ബഷീറിന്‍രെ സംഗീത ബ്രമത്തെക്കുറിച്ച് സവിസ്തരം വിശദീകരിക്കുന്ന ഒരു 'സൃഷ്ടി' അച്ചടിച്ചു വന്നിരുന്നു. 'സവിസ്തരം' എന്ന് പറയാന്‍ ഒക്കത്തില്ല. ആര്‍ക്കും പിടിതരാതെ, പിടിക്കൊടുക്കാതെ മായാജീവിതം നയിച്ച ബഷീറിനെ ഉള്‍കൊള്ളആന്‍, അദ്ദേഹത്തിന്റെ എഴുത്തുകളെ പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ വായനക്കാര്‍ക്കു സാധിക്കുകയില്ല. എന്തൊക്കെയോ പറഞ്ഞ്, പറയാതെ പറഞ്ഞ്, എഴുതിപ്പറഞ്ഞ് അങ്ങനെ.... അങ്ങനെ...
                    ബഷീര്‍ തന്റെ കൃതികളില്‍ ഇന്ത്യയിലും വിദേശത്തുമുള്ള അന്‍പതോളം പാട്ടുകാരെപ്പറ്റി പറയുന്നുണ്ട്. ഏറ്റവും കുടുതല്‍ പരാമര്‍ശിക്കുന്നത് 'പങ്കജ് മല്ലികി'ന്റെ പാട്ടുകളെപ്പറ്റിയാണഅ. ഹിന്ദി ചലചിത്ര സംഗീതത്തെ മുന്നോട്ടു നടത്തിയ സംഗീത സംവിധായകനാണ് പങ്കജ് മല്ലിക്.
          മനുഷ്യന്‍ എന്ന അത്ഭുത പ്രതിഭാസത്തിന് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തായതാണ് സംഗീതമെന്നാണ് ബഷീറിന്റെ കാഴ്ച്ചപ്പാട്. വാക്കുകളിലായിരുന്നു ബഷീറിന്റെ മാന്ത്രികത. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാവുന്ന രചനകള്‍. പക്ഷെ, പിടിതരാതെ പോകുന്ന കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, യുക്തിയില്‍ ഉക്തി, ഭക്തിയില്‍ മുക്തി'.
'നക്ഷത്രയുദ്ധം! അണ്ഡകടാഹയുദ്ധം!
                അനന്തമായ പ്രാര്‍ത്തനയാകുന്നു ജീവിതം. അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയണം. അതുമാത്രമല്ല പ്രാര്‍ത്ഥന, നന്മ ചെയ്യു, അറിയപ്പെടുന്ന ജീവികളില്‍ നന്മചെയ്യുന്നതു മനുഷ്യന്‍ മാത്രമാണ്. ദൈവത്തിന്റെ പ്രതിനിധികളായിട്ടാണ് ഇവിടെ ഈ ഭൂഗോളത്തില്‍ മനുഷ്യകുലത്തെ സൃഷ്ടിച്ചിട്ടുള്ളത്. സൃഷ്ടിടില്‍ ഒന്നും തന്നെ സമത്വ സുന്ദരമല്ല. അങ്ങനെ ആക്കാന്‍ ശ്രമിക്കരുത്'.
'അഹം ബ്രഹ്മാസ്മി'
'അനല്‍ഹഖ്'



Comments