സ്വര്‍ഗം തേടി നിരാശയോടെ; ഒരു ലിബറല്‍ മുസ്‌ലിമിന്റെ ഹൃദയവിചാരങ്ങള്‍

  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകം കണ്ട പ്രധാന മുസ്‌ലിം ബുദ്ധിജീവികളില്‍ ഒരാളാണ് സിയാഉദ്ദീന്‍ സര്‍ദാര്‍. ബ്രിട്ടനിലെ 60 ബുദ്ധിജീവികളില്‍ പ്രസ്‌പെക്ട് മാഗസിന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട് .
സിയാഉദ്ദീന്‍ സര്‍ദാര്‍ന്റെ ആത്മകഥാ രൂപത്തിലുള്ള പുസ്തകമാണ് despirately seeking the paradise (സ്വര്‍ഗം തേടി നിരാശയോടെ എന്ന ശീര്‍ശകത്തില്‍ കെ. സി സലീം മലയാള മൊഴിമാറ്റം നിര്‍വ്വഹിച്ച പുസ്തകം other books പ്രസിദ്ധീകരിച്ചിട്ടുണ്ട്).

  ഇസ്‌ലാമിക ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പുസ്തകമാണിത്. സമൂദായത്തിലെ യാഥാസ്തിക മനോഭാവത്തെ പൊതുവെ എതിര്‍ക്കുന്ന ഒരാളാണ് സിയാഉദ്ദീന്‍ സര്‍ദാര്‍. പാക്കിസ്ഥാനില്‍ ജനിച്ച സിയാഉദ്ദീന്റെ ഗ്രന്ഥങ്ങളില്‍ ബ്രിട്ടന്‍ സ്വദേശി എന്ന നിലയില്‍ പാശ്ചാത്യ ചിന്താഗതിയുടെ സ്വാധീനം പ്രകടമാണ്.
  തബ്‌ലീഗ് ജമാഅത്തിന്റെ രണ്ട് മിഷനറിമാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് തബ്‌ലീഗിലേക്ക് ക്ഷണിക്കുന്നിടത്ത് നിന്നാണ് പുസ്തകം തുടങ്ങുന്നത്. അവിടന്നങ്ങോട്ട് നിലവില്‍ ലോകത്തുള്ള ഒട്ടുമിക്ക മുസ്‌ലിം പ്രസ്ഥാനങ്ങളെയും അടുത്തറിഞ്ഞ് അവയിലെ ചിന്താശ്യൂനതകളെ സര്‍ദാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
  ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം ബ്രദര്‍ഹുഡ് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ അംഗമായി പ്രവര്‍ത്തിച്ച സര്‍ദാര്‍, അവയിലെ ന്യൂനതകളെ ചൂണ്ടിക്കാണിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്‌ലാം, ഇസ്‌ലാമിലെ സൂഫിസം എന്നീ വിഷയങ്ങളില്‍ അഗാധമായ ചര്‍ച്ച നടത്തുന്നുണ്ട് സര്‍ദാര്‍.
  ഇസ്‌ലാമിക ശരീഅത്തിന് കാലാനുസൃതമായി വ്യാഖ്യാനിക്കേണ്ടതിന്റെയും ഇസ്‌ലാമിക നിയമങ്ങളുടെ പരിവര്‍ത്തനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന പുസ്തകത്തില്‍ ഇസ്‌ലാമിക കലകള്‍, മുല്ലപ്പൂ വിപ്ലവം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
  ഇസ്‌ലാമിക രാജ്യങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്ന സര്‍ദാര്‍ പാക് പട്ടാള ഭരണാധികാരിയായിരുന്ന സിയാഉല്‍ ഹഖിനെ ശക്തമായ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്.
  ഗഹനമായ ചര്‍ച്ചകള്‍ നടത്തുന്ന സര്‍ദാറിന്റെ ശൈലി ഹൃഠാകര്‍ഷകമാണ്. അക്കാദമിക ലോകത്ത് ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്‌ലാമൈസേഷന്‍ ഓഫ് നോളേജിനെ കുറിച്ച് സര്‍ദാര്‍ പുസ്തകത്തില്‍ ചെറിയ വിവരണം നല്‍കുന്നുണ്ട്. വെറും ഒരു തിയറി പറഞ്ഞ് പോകുന്നതിനപ്പുറം അത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരാനുള്ള മാര്‍ഗ്ഗത്തിന്റെ 12 പടികളിള്‍ സര്‍ദാര്‍ തന്റെ സ്‌നേഹിതന്‍ ഫാറൂഖിയുമായി കൂടിയാലോചിച്ച് നടത്തുന്നുണ്ട്. പക്ഷെ, സര്‍ദാറിന്റെ ശ്രമം പരാചയപ്പെടുകയായിരുന്നു.


        പ്രവാചക സുന്നത്തുകളെ ശക്തമായി വിമര്‍ശിക്കുമ്പോഴും പ്രവാചകനോടുള്ള വിശ്വാസികളുടെ അചഞ്ചലമായ വികാരത്തെ രേഖപ്പെടുത്തുന്നുണ്ട് സര്‍ദാര്‍. പ്രവാചകന്‍ താടി വടിച്ചത് അക്കാലത്ത് ബ്ലേഡ് ഇല്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞ അതേ സര്‍ദാര്‍, ഇക്കാലത്ത് അത്തരം സുന്നത്തുകള്‍ പരിഹാസ്യമാണെന്ന് കൂടി പറയുന്നു. അതെ, സര്‍ദാര്‍ സാത്താനിക് വേഴ്‌സസ് എന്ന സല്‍മാന്‍ റുഷ്ദിയുടെ പുസ്തകത്തിനെതിരെ തന്റെ വിമര്‍ശനം രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ അതിന് ഒരു മറുപടി എഴുതാന്‍ തുനിയുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമിക ലോകത്തെ ജീവിച്ചിരിക്കുന്ന ചിന്തകരില്‍ പ്രമുഖനായ സര്‍ദാറിന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള ലഘു വിശകലനമാണ് 'സ്വര്‍ഗം തേടി നിരാശയോടെ' എന്ന പുസ്തകം.

Comments