നവതന്ത്രം

മോദിയുടെ സ്വകാര്യ നയതന്ത്രം വളരെ പ്രസിദ്ധമാണല്ലോ. ഹാന്‍ഡ് ഷൈക്ക് കൊടുത്ത കൈ മോദിയുടെ കൈകളിൽ പെട്ട് നീറുന്നത് നാം പലപ്പോഴും കണ്ടതാണ്. അവസാന ആഴ്ച്ചയായിരുന്നു പാവപ്പെട്ട പോർച്ചുഗീസ് പ്രസിഡന്റ് മാർസലോ റിബലോ ഡെ സൗസായുടെ കൈകൾ ഇത്തരത്തിൽ മോദിയുടെ കൈയിലമർന്നത്. അത് പോലെ ഈ ഭീകര ഹാന്‍ഡ് ഷൈക്ക് ഇതിന് മുമ്പ് ബ്രിട്ടീഷ് രാജകുമാരനായ ഹാരിയും ഏറ്റുവാങ്ങിയിരുന്നു.
 
ചരിത്ര പ്രസിദ്ധമായ പല ഹാന്‍ഡ് ഷൈക്കുകളും ഉണ്ട്. വലിയ നയതന്ത്ര പ്രാധാന്യം തന്നെ ഇവകൾക്കുണ്ട് എന്നതാണ് വസ്തുത. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ക്യൂബ സന്ദർശിച്ചപ്പോൾ അന്നത്തെ പ്രസിഡന്റ് റൗൾ കാസ്‌ട്രോ ഒബാമയുടെ കൈ തട്ടിമാറ്റിയപ്പോഴുണ്ടായ പുലിവാലെന്തെല്ലാമെന്ന് നമുക്കറിയാം. രാജീവ് ഗാന്ധിയും ഷിപിന്‍ങ്ങും തമ്മിലുള്ള നീണ്ട ഹാന്‍ഡ്‌ഷൈക്ക്, മ്യൂണിച്ചിൽ വെച്ച് ഹിറ്റ്ലർക്ക് നാവെല്ലെ ചെംബർലൈന്‍ കൊടുത്ത ഹാന്‍ഡ് ഷൈക്ക് ,ഹാരി ട്രൂമാനും വിന്‍സ്റ്റൻ ചർച്ചിലും തമ്മിൽ ചെയ്ത ഹാന്‍ഡ്‌ഷൈക്ക്, അവസാനമായി 13 സെക്കന്‍റ് നീണ്ടുനിന്ന ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള ഹാന്‍ഡ് ഷൈക്ക് . ഇവയൊക്കെത്തന്നെയും ചരിത്രത്തിൽ ഹാന്‍ഡ് ഷൈക്കിന്റെ നയതന്ത്രപ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന ധൃതരാഷ്ട്രാലിംഗനം ഇതിനൊരുദാഹരണമാണ്. ഹാന്‍ഡ് ഷൈക്കുകളും, പ്രധാന തലവന്മാരുടെ ബോഡി ലാംഗ്വേജും നയതന്ത്രത്തിൽ പ്രതിഫലിക്കുമെന്നത് ഒരു സത്യമാണ്.
 
ട്രംപ് ഇന്ത്യയിലെത്തി. പക്ഷേ ട്രംപിനു മുമ്പിൽ നീറുന്ന മൂന്ന് പ്രശ്‌നങ്ങളുണ്ട്. മോദിയുടെ നീണ്ട ആലിംഗലത്തിന്റെ ചൂടിൽ ഇവ സുഖപ്പെടുമോ എന്നത് സംശയകരമാണ്. അതിൽ ഒന്നാമത്തേതാണ് അമേരിക്കൻ ജനതയുടെ ടാക്‌സ് കൊണ്ടാണ് ലോകത്തെ വലിയ സംരഭക രാഷ്ട്രങ്ങളുടെയും നിലനിൽപ്പ് എന്ന് ട്രംപ് ഭാവിക്കുന്നു രണ്ടാമത്തേത്, അമേരിക്കക്ക് ചൈനയും ജപ്പാനും ഇന്ത്യയടക്കമുള്ള മറ്റിതര രാജ്യങ്ങളുമായുള്ള ബിസിനസിന്റെ പ്രാധാന്യം കുറഞ്ഞിരിക്കുന്നുവെന്നത് മറ്റൊന്നാണ്. മൂന്നാമതായി, അമേരിക്കന്‍ ബന്ധമുള്ള രാജ്യങ്ങളധികവും ഡവലപ്പിംഗ് കണ്‍ട്രികളായി ഉയർത്തപ്പെട്ടിരിക്കുന്നുവെന്നതും ട്രംപിനെ ചൊടിപ്പിക്കുന്നുണ്ട്. ഇതിലേറെ പ്രശ്‌നം അമേരിക്കയുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആയുധക്കച്ചവടം കുറയുകയും, വെറും നിലക്കടലയിലേക്കും, നട്‌സുകളിലേക്കുമായി ചുരുങ്ങിയിരിക്കുകയും ചെയ്തു എന്നതാണ്. 
ഇതിനൊരു പരിഹാരമെന്ന നിലക്കാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം. ഇതിൽ മോദിയുടെ ട്രംപ്യന്‍ പ്രീണനം നമുക്ക് കാണാന്‍ സാധിക്കും. ഇറക്കുമതി ചെയ്യുന്ന ഹാർലി ബൈക്കുകളുടെ നികുതി 50% വരെയായി കുറക്കുന്ന തീരുമാനം നമുക്കിതിനോട് ചേർത്ത് വെക്കാം. ഇത് മാത്രമല്ല ഏറിവരുന്ന റഷ്യന്‍,ചൈനീസ് ബന്ധവും അമേരിക്കയെ എത്ര ചൊടിപ്പിച്ചിട്ടുണ്ടെന്നതിന്റെ പ്രതിഫലനമായിരുന്നു അമേരിക്ക മുന്നോട്ട് വച്ച പുതിയ ആയുധക്കച്ചവടം.
ഇത്തരത്തിൽ അമേരിക്ക സ്വന്തം ആവശ്യത്തിന് വേണ്ടിചെയ്ത സന്ദർശനത്തിന് ഇന്ത്യ എന്തിന് സ്വാഗതമോതി എന്നത് ചോദ്യമാണ്...ഏറിവരുന്ന ഭരണ വിരുദ്ധ വികാരം തണുപ്പിക്കാനാവാം ഇത്തരം പ്രവർത്തനമെന്ന് അനുമാനിക്കാം..

Comments