ഓർമയിലെ മുത്തുക്കോയ തങ്ങള്‍ | ബാദുഷ വെട്ടം

പുതിയ വീട്ടിൽ മാളിക തറവാട്ടിൽ സയ്യിദ് മുഹമ്മദിന്റെയും മരക്കാരാകത്ത് ശരീഫ ചെറിയ ബീവി എന്നിവരുടെ മകനായി 1840ലാണ് സയ്യിദ് അബ്ദു റഹ്മാൻ ബിൻ മുഹമ്മദ്‌ ബിൻ അഹ്‌മദ്‌ ബിൻ അലവി മുല്ല കോയ തങ്ങൾ ജനിക്കുന്നത്.
പിതാവിൽ നിന്നും കുടുംബക്കാരിൽ നിന്നും പ്രാഥമിക പഠനം നേടിയതിന് ശേഷം വേദ പാരായണ ശാസ്ത്രത്തിലും ആംത്മിയ ശാസ്ത്രത്തിലും അറിവ് നുകരാൻ വേണ്ടി പ്രഗൽഭ പണ്ഡിതരെ സമീപിച്ചു.
അറബി, ഉർദു, പാഴ്‌സി ഭാഷകളിലുള്ള പ്രാവീണ്യം അറക്കൽ രാജ വംശത്തിന്റ മതകാര്യ ഉപദേശി എന്ന നിലയിൽ നിന്നും മാറി വിദേശ വിഭാഗ തലവനായി നിയമിക്കുന്നതിൽ ചെന്നെത്തിച്ചു.കൂടെ മലബാർ കളക്ടർ വില്യം ലോഗൻ മലബാർ മാന്വൽ രചനക്കായി തുഹ്ഫത്തുൽ മുജാഹിദീൻ അടക്കമുള്ള ചരിത്ര ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കി കൊടുക്കുന്നതിൽ മുല്ലക്കോയ തങ്ങൾ സഹായിച്ചു,പിന്നീട് ഈ ബന്ധം സൗഹൃദമായി.
ബ്രിട്ടീഷ് സർക്കാരിനെതിരെ മുല്ലക്കോയ തങ്ങൾ സമരം ചെയ്തിട്ടില്ല ,എന്ന് മാത്രമല്ല എല്ലാ നികുതിയും കൃത്യമായി അടച്ചിരുന്നു.
1921ൽ ഖിലാഫത് സമരം മലബാർ കലാപമായി രൂപപ്പെട്ട് സായുധ കലാപത്തിലേക്ക് വഴുതിമാറിയപ്പോൾ സമാദാന പ്രിയരായ ഏതാനും മുസ്ലിമീങ്ങൾ കൊടുങ്ങല്ലൂരിൽ വിശ്രമ ജീവിതം ആരംഭിച്ചു. 1924ൽ ഇബ്നു വഹാബിന്റ ആശയങ്ങൾ പരസ്യമായി പ്രഖ്യാപിച്ച് പരിഷ്കർത്താക്കൾ കേരള ജംഇയത്തുൽ ഉലമ എന്ന പ്രസ്ഥാനമുണ്ടാക്കി. 1926ൽ വരക്കൽ മുല്ല കോയ തങ്ങൾ പ്രസിഡന്റായി സമസ്ത കേരള ജംഇയത്തുൽ ഉലമഎന്ന പുതിയ യാഥാസ്ഥിക പണ്ഡിത സഭ ജന്മമെടുത്തു.
കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയും ഏറ്റുമുട്ടലുണ്ടായപ്പോൾ കയ്യൊഴിയുകയും ചെയ്ത കോൺഗ്രസിനോട് സഹകരിക്കരുത് എന്ന നിർദേശം വരക്കൽ മുല്ല കോയ തങ്ങൾ നൽകിയിരുന്നു.
1932ൽ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു

Comments