തബ്ലീഗ് കോവിഡ് | സെക്കുലർ മഹാമാരിയിലെ ബലിയാട് | അഫ്സല്‍ കെ മേല്‍മുറി


ലക്ഷങ്ങളുടെ ജീവനപഹരിച്ച് കോവിഡ് ആധുനിക നാഗരികതക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. അതോടൊപ്പം ശുചിത്തത്തിൻ്റെയും മറ്റും നല്ല സാമൂഹിക വശങ്ങളെ സ്വാധീനിക്കാൻ ഈ കൊറോണക്കാലത്തിന് സാധിച്ചിട്ടുണ്ട് . ദിനേനെ കൂടി വരുന്ന സാമ്പത്തിക വ്യവഹാരങ്ങൾക്കടിമപ്പെട്ട മനുഷ്യന് മുമ്പിൽ ശാന്തമായിരിക്കാനും സാമൂഹിക പ്രതിബന്ധത വളർത്താനുo ഒരു വേള കോവിഡ് മാറിയിട്ടുണ്ട്, ഇതോടൊപ്പം തൻ്റെ പരിധിയെയും പരിമിതികളെയും മനുഷ്യന് വ്യക്തമാക്കിക്കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം ഒരു വൈറസ് കൊണ്ടുവന്ന നല്ല വശങ്ങളാണെങ്കിൽ വലിയ രീതിയിലുള്ള പ്രത്യാഗാതങ്ങൾ അതിനുണ്ട് സാമ്പത്തികമായും മറ്റും വൈറസ് പടർത്തിയ ഭീതി ചെറുതല്ല. ഇതെല്ലാത്തിനും പുറമെ ഇന്ത്യയിൽ ഇതിന് പുതിയ മാനം നൽകപ്പെട്ടിട്ടുണ്ട് ഇസ്ലാം ഭീതിയുടെ പുതിയ സൃഷ്ടി എന്നു വേണമെങ്കിൽ വിശേഷിപ്പിക്കത്തക്കവണ്ണമാണ് സാമൂഹിക മാധ്യമങ്ങളിൽ അവക്ക് കിട്ടിയ പ്രാധാന്യവും മീഡിയകവറേജും, ബി ജെ പി നേതാക്കളായ ഗൗതം ഗംബീർ, ബി ഐ സന്തോഷ്, സമ്പീത് പാത്ര തുടങ്ങിയവർ ഈയൊരു പുതിയ സൃഷ്ടിയെ വ്യാപിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചുവെന്നത് ഖേദകരമാണ്. "തബ്ലീഗ് കോവിഡെ "ന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട പുതിയ ഹിന്ദുത്വ സൃഷ്ടിവരുത്തി വക്കുന്നത് വലിയ സാമുദായിക ദ്രുവീകരണമാണ്, നിസാമുദ്ധീൻ ദർഗയിൽ വെച്ച് നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞതിലൂടെയാണ് തബ്ലീഗ് കോവിഡിന് പുതിയ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയേറുന്നത് കൊറോണ ജിഹാദെന്ന പേരിൽ വളരെ വലിയ തെറ്റിദ്ധാരണകൾക്കാണ് ഇത് വളം വെച്ചത് എന്നതാണ് സത്യം.
ഇതിനൊപ്പം ചേർത്തു വെക്കേണ്ട മറ്റൊരു സത്യമെന്തന്നാൽ തബ്ലീഗ് സമ്മേനo നടന്ന ഏകദേശ ഘട്ടത്തിൽ തന്നെയാണ് തിരുപ്പതി ക്ഷേത്രം ആയിരങ്ങളുടെ ദർശനത്തിനായി തുറന്നു കൊടുത്തത് ഇവിടെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുകയോ മറ്റോ ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചാൽ തന്നെയും സദ്ഗുരു കഴിഞ്ഞ മാർച്ചിൽ സംഘടിപ്പിച്ച സമ്മേളനത്തിനായി വന്നത് നൂറ്റി അമ്പതോളം വിദേശ പ്രതിനിധികളാണ് ഇവരിൽ പലരും ഖാറൻ്റീനിൽ കഴിയുകയാണ് ഇവയെല്ലാം വളരെ രഹസ്യമാക്കുകയും സ്ഫോടനാത്മകത സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നത് പിന്നിൽ അടയിരിക്കുന്ന പലതിനെയും ഒളിച്ചു കടത്താനെന്നത് സുവ്യക്തമാണ്. റിപ്പബ്ലിക്ക് ടി വി അവതാരകൻ അരുൺ ഗോസ്വാമി യിലൂടെയാണ് ഇത് ഹിന്ദി ഇംഗ്ലീഷ് പത്രങ്ങളിൽ വളരെ വലിയ വാർത്ത പ്രാധാന്യം നേടിയത് "ഇന്ത്യയെ തകർക്കാനുള്ള മുസ്ലിം ഗൂഢാലോചനയാണ് " ഈ സമ്മേളനവും ഇതിനെത്തുടർന്ന് അവർ നടത്തിയ യാത്രകളുമെന്നാണ്. ട്വിറ്ററിലൂടെ #coronajihad എന്ന പേരിൽ വളരെ വലിയ സ്വാധീനം നേടിയെടുക്കുവാനും ഇതിന് സാധിച്ചു. വളരെ വലിയ പ്രശ്നങ്ങളിലൂടെ കടന്ന് പോയ ഇന്ത്യൻ ജനത കശ്മീർ വിഷയത്തിലും ശേഷം വന്ന NRC, NPR പ്രശ്‌നങ്ങളിലും വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഒരു സാമൂഹിക പ്രശ്നമെന്ന നിലക്ക് കോവിഡ് വന്നത് അതിന്ത്യൻ ജനതയെ ഒന്നിപ്പിക്കുമെന്ന് ചിന്തിച്ചവർക്കുള്ള വെല്ലുവിളി കൂടിയാണ് ഇത്തരം സംഭവങ്ങൾ.
ഇങ്ങനെ സാമൂഹിക വിപത്തുകളുടെ സമയത്ത് മറ്റുള്ള വിഭാഗക്കാരെ പഴിചാരൽ ആദ്യമൊന്നുമല്ല. അമേരിക്കൻ പ്രസിഡൻ്റ്‌ ട്രംപ് വിശേഷിപ്പിച്ചത് ഇതിനെ ചൈനീസ് വൈറസെന്നാണ്. എങ്കിലും ഇതിൽ വർഗീയത കണ്ടെത്തൽ പ്രയാസമാണ് എങ്കിൽ, ബ്ളാക്ക് ഡെത്ത് (കറുത്ത മരണം ) എന്ന പേരിൽ പ്രസിദ്ധമായ പതിനാലാം നൂറ്റാണ്ടിലെ ബുബോണിക് പ്ലേഗെന്ന മഹാമാരിയിൽ ബലിയാടാവേണ്ടി വന്നത് ജൂതരായിരുന്നു അവരാണ് അതിൻ്റെ സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചത് എന്ന തെറ്റിദ്ധാരണയുടെ മറപിടിച്ചായിരുന്നു. 1348 മുതൽ 1351 വരെ വ്യാപിച്ച ഈ മഹാമാരി അവസാനിച്ചതിലൂടെ 200 ഓളം ജൂത വിഭാഗങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. അതെല്ലാം പഴയവയെന്ന് കരുതി സമാധാനിക്കാൻ വരട്ടെ ആധുനിക ലോകത്തിനുമുണ്ട് ഇത്തരത്തിൽ നാണംകെട്ട പഴിചാരലുകൾ അതും വികസിത രാഷ്ട്രമെന്ന് നാം പേരിട്ടു വിളിക്കുന്ന ലോകപോലീസിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ട് 1990 ൽ അമേരിക്കയിൽ നാശം വിതച്ച ഐ ഡിസ് മഹാമാരിയുടെ വാഹകരെന്ന പേരിൽ ബലിയാടായത് ഹൈതിയൻ എന്ന പേരിലുള്ള പ്രത്യേക വിഭാഗക്കാരായിരുന്നു.
ഇതിൻ്റെയെല്ലാം വരുംവരായ്മകളിലേക്ക് നോക്കുമ്പോൾ ഇതെല്ലാം തന്നെ മുസ്ലിം ഭീതിയുടെ പേരിൽ നിർമ്മിക്കപ്പെട്ട നാഷണലിസ്റ്റ് അജഡകളിലേക്കാണ് വെളിച്ചം വീശുന്നത് എന്നും ഒരു പൊതു ശത്രുവിനെ നിലക്ക് നിർത്തുന്ന തന്ത്രമാണ് ഈ മഹാമാരിയിലും അവർ വഹിച്ചുകൊണ്ടിരിക്കുന്നത്.ഇതിൻ്റെ ഫലമെന്നോണം പ്രതിഫലിക്കുന്നത് മുസ്ലിംകൾ അഖണ്ഡ ഇന്ത്യയ്ക്കു ഭീഷണിയാണെന്നും അവർ നമ്മെ തകർക്കുവാനാണ് നമ്മുടെ ഇടയിൽ ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ വേഷത്തിൽ വിലസുന്നതെന്ന തീർത്ഥും നിരർത്തകമായ ജൽപനങ്ങളാണ്

Comments